പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
കുവൈത്ത് സിറ്റി: ലഹരി വസ്തുക്കളുമായി കുവൈത്തിലെത്തിയ ഇന്ത്യക്കാരുൾപ്പെടെ രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ. ടെർമിനൽ-1, ടെർമിനൽ-4 എന്നിവിടങ്ങളിൽ പതിവ് പരിശോധന നടപടിക്രമങ്ങൾക്കിടയിലാണ് പ്രതികൾ കസ്റ്റംസ് പിടിയിലായത്. ആദ്യ കേസിൽ ടെർമിനൽ 1-ൽ ബനിനിൽ നിന്ന് എത്തിയ വീട്ടുജോലിക്കാരിയായിയാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 1.074 കിലോ കഞ്ചാവ്, തരംതിരിക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്ന ചെറിയ ബാഗുകൾ എന്നിവ കണ്ടെത്തി.
മറ്റൊരു സംഭവത്തിൽ ടെർമിനൽ -4ൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഡൽഹിയിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പൗരനായ ഇയാളിൽനിന്ന് ഏകദേശം 226 ഗ്രാം ഹാഷിഷ് കണ്ടെത്തി. രണ്ട് കേസുകളിലും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.