representational image

രണ്ട് മില്യൻ ലിറിക്ക ഗുളികകളും 7000 കുപ്പി മദ്യവും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിൽ ഷുവൈഖ് തുറമുഖത്തുനിന്ന് വൻ ലഹരിവസ്തുക്കൾ പിടികൂടി. കണ്ടെയ്‌നറിൽ ഒളിപ്പിച്ച രണ്ട് മില്യൻ ലിറിക്ക ഗുളികകളും 7474 കുപ്പി മദ്യവുമാണ് പിടിച്ചെടുത്തത്. ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയതാണ് ഇവ. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ എത്തിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ലഹരിവസ്തുക്കൾക്കെതിരെ രാജ്യത്ത് പരിശോധന തുടരുകയാണ്. 

Tags:    
News Summary - Two million Lyrica tablets and 7000 bottles of liquor were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.