കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ വ്യത്യസ്ത പ്രദേശങ്ങളിലായി രണ്ടു പ്രവാസികളെ മരിച്ചനിലയിൽ കണ്ടെത്തി. സാൽമിയയിലെ കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടി മരിച്ച നിലയിൽ ഒരു ഏഷ്യൻ പ്രവാസിയെ കണ്ടെത്തി.
മൃതദേഹം വിശദമായ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി. മറ്റൊരു സംഭവത്തിൽ റുമൈതിയയിൽ ഒരു വീട്ടുജോലിക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രണ്ട് മരണങ്ങൾക്കും പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.