സുകേഷ്, ജോസഫ് മത്തായി

കുവൈത്തിൽ ഉല്ലാസയാത്രക്കിടെ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉല്ലാസ യാത്രക്കിടെ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികൾ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാർ മോഴിശ്ശേരിൽ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. ഇരുവരും കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരാണ്.

വെള്ളിയാഴ്ച രാത്രി ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലാണ് അപകടം. ഖൈറാനിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇരുവരും തുഴയുന്ന ബോട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ബോട്ട്മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജറും ടിജോ അക്കൗണ്ട് അസി. മാനേജറുമാണ്.

Tags:    
News Summary - Two Malayalis died after their boat overturned in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.