കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ച രണ്ട് ഡ്രൈവർമാരെ ഹവല്ലി പട്രോളിംഗ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പതിവ് പട്രോളിങ്ങിനിടെ ഇരുവരും മണൽ നിറഞ്ഞ പ്രദേശത്ത് കുഴിച്ച് വസ്തുക്കൾ പുറത്തെടുക്കുന്നത് കണ്ട പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ ഇരുവരും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് അടങ്ങിയ 12 പ്ലാസ്റ്റിക് പൗച്ചുകൾ കണ്ടെത്തി. അന്വേഷണത്തിൽ ഇരുവരും ഏഷ്യൻ പൗരന്മാരാണെന്നും ഡ്രൈവർമാരായി ജോലി ചെയ്യുന്നവരാണെന്നും വ്യക്തമായി. ഉപയോഗിച്ച വാഹനം ഒരാളുടെ സ്പോൺസറിന്റേതാണെന്നും ഈ പ്രവർത്തനങ്ങളെക്കുറിച്ച് സ്പോൺസർക്ക് അറിയില്ലന്നും ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.