കുവൈത്ത്: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവും

കുവൈത്ത്​ സിറ്റി: കോവിഡ്​ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം. ആഗോളതലത്തിലെ കോവിഡ്​ വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റം വരുത്തും.

കുവൈത്തിലേക്ക്​ വരുന്നവർ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തരാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കൽ നിർബന്ധമാണ്​. ഒരു രാജ്യക്കാർക്കും ഇക്കാര്യത്തിൽ ഇളവില്ല. അടിയന്തരാവശ്യക്കാരല്ലാത്തവർ തൽക്കാലം വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയിൽ കോവിഡ്​ ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്​നിയ ആൻഡ്​ ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്​, ചൈന, ബ്രസീൽ, സിറിയ, സ്​പെയിൻ, ഇറാഖ്​, മെക്​സിക്കോ, ലെബനാൻ, ഹോ​േങ്കാങ്​, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഇൗജിപ്​ത്​, പനാമ, പെറു, മൊൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്കുള്ളത്​. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചതിന്​ ശേഷം ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച്​ വരുന്നതിന്​ തടസ്സമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.