കുവൈത്ത് സിറ്റി: 1990ലെ ഇറാഖ് അധിനിവേശകാലം. അനിശ്ചിതത്വം മാത്രം കൺമുന്നിൽതെളിഞ്ഞ യുദ്ധാന്തരീക്ഷത്തിൽ ഒരിന്ത്യക്കാരൻ മുഴുവൻ ഇന്ത്യൻ പ്രവാസികളെയും നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിെൻറ മുന്നിൽനിന്നു. പലായനത്തിെൻറ ആ കറുത്തദിനങ്ങളിൽ തങ്ങളിലൊരാളായി കൂടെ നിന്ന ആ വലിയമനുഷ്യനെ ഇന്ത്യക്കാർ സണ്ണിച്ചായൻ എന്നു വിളിച്ചു.
ടയോട്ട സണ്ണി എന്ന സണ്ണിച്ചായനിലെ മനുഷ്യസ്നേഹിയുടെ വലുപ്പം ലോകത്തിന് കാട്ടിത്തന്ന അവസരമായിരുന്നു അത്. മരണമുഖത്തുനിന്ന് എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്തയിൽ ആളുകൾ നാടണയാൻ ശ്രമിക്കുേമ്പാൾ ജീവൻ പണയംവെച്ചും മറ്റുള്ളവർക്ക് യാത്രാരേഖകൾ ശരിയാക്കുന്നതിെൻറയും ഭക്ഷണം എത്തിച്ചുനൽകുന്നതിെൻറയും തിരക്കിലായിരുന്നു അദ്ദേഹം. വേണമെങ്കിൽ ആദ്യവിമാനത്തിൽ നാടണയാൻ കഴിയുമായിരുന്നിട്ടും അതിന് തുനിഞ്ഞില്ല. കുവൈത്തിലെ ഇന്ത്യൻ എംബസിയിലെത്തി പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നവരുടെ പാസ്പോർട്ടുകൾ സംഘടിപ്പിച്ചു. കുട്ടികളെയും പ്രായമായസ്ത്രീകളെയുമാണ് ആദ്യം കയറ്റിവിട്ടത്. എംബസിയിലുള്ളവരടക്കം എല്ലാവരെയും സുരക്ഷിതമായി കയറ്റിയയച്ചു എന്ന് ഉറപ്പാക്കിയാണ് സണ്ണിച്ചായൻ സ്വന്തത്തെ കുറിച്ച് ചിന്തിച്ചത്. 1,70,000 ആളുകളെയാണ് ഇങ്ങനെ രക്ഷപ്പെടുത്തിയത്. ഇത്രവലിയ രക്ഷാദൗത്യം ലോകം അതുവരെ കണ്ടിരുന്നില്ല. ഇത് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയതാണ്. ഇൗ സംഭവത്തെ ആസ്പദമാക്കിയാണ് ‘എയർ ലിഫ്റ്റ്’ എന്ന ബോളിവുഡ് സിനിമയുണ്ടായത്. അക്ഷയ്കുമാർ നായകനായ ഇൗ സിനിമയുടെ തുടക്കത്തിൽ സണ്ണിച്ചായെൻറ പേര് പറഞ്ഞുകൊണ്ടുതന്നെ ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
പ്രവാസി മലയാളികളിൽ ആദരിക്കപ്പെടാൻ ഏറ്റവും അർഹനായ ടയോട്ട സണ്ണി എന്ന സണ്ണിച്ചായൻ വിടവാങ്ങിയത് ഒൗദ്യോഗിക തലത്തിൽ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ. കുവൈത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് 1956 ഒക്ടോബറിലാണ് അദ്ദേഹം കപ്പലേറി ഇവിടെ എത്തുന്നത്. യാതനകൾ സഹിച്ച് കഠിനപ്രയത്നത്തിലൂടെയാണ് മാത്തുണ്ണി മാത്യൂസ് ഇന്ന് അറിയപ്പെടുന്ന ടയോട്ട സണ്ണിയായത് തെൻറ മരണം തന്നെ വളർത്തി വലുതാക്കിയ കുവൈത്തിലാവണമെന്ന മോഹം സഫലമായത് വിധിയുടെ നീതിസാരം. രാജ്യത്തെ പ്രമുഖ ഒാേട്ടാ മൊബൈൽ കമ്പനിയായ അൽ സായിർ ഗ്രൂപ്പിെൻറ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം സ്ഥാപനത്തിെൻറ ഉന്നതപദവിയിലിരിക്കെ സ്വയം വിരമിച്ച് ബിസിനസ് മേഖലയിൽ സ്വന്തം കൈയൊപ്പ് പതിപ്പിക്കുകയായിരുന്നു. സഫീന റെൻറ് എ കാർ, സഫീന ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ സ്ഥാനം വഹിക്കുേമ്പാഴും ടയോട്ട സണ്ണി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
വി.െഎ.പി, ഒനിഡ എന്നീ കമ്പനികളുടെ കുവൈത്തിലെ ഏജൻസി അദ്ദേഹത്തിേൻറതായിരുന്നു. ജാബിരിയ ഇന്ത്യൻ സ്കൂളിെൻറ സ്ഥാപകനായ അദ്ദേഹം 15 വർഷം ഇന്ത്യൻ ആർട്ട് സർക്കിൾ പ്രസിഡൻറായും സേവനം അനുഷ്ഠിച്ചു. 200ലേറെ മലയാളികൾ അദ്ദേഹത്തിെൻറ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഇതിെൻറ എത്രയോ ഇരട്ടി ആളുകൾക്ക് അദ്ദേഹം ജോലി സംഘടിപ്പിച്ചുനൽകിയിട്ടുണ്ട്.
മൃതദേഹം അമീരി ആശുപത്രി മോർച്ചറിയിലാണുള്ളത്. ജോർഡനിലുള്ള മകൻ എത്തിയ ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.