ലുലു ഹൈപ്പർമാർക്കറ്റിൽ ടോയ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
ടോയ് ഫെസ്റ്റിൽ നിന്ന്
കുവൈത്ത് സിറ്റി: കളിപ്പാട്ടങ്ങൾ, ഗെയിമുകൾ എന്നിവയുടെ കൗതുകച്ചെപ്പ് തുറന്നു. ലുലു ഹൈപ്പർമാർക്കറ്റിൽ ടോയ് ഫെസ്റ്റ്. ഡിസംബർ 23 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ പ്രമുഖ അന്താരാഷ്ട്ര കളിപ്പാട്ട ബ്രാൻഡുകളുടെ വിപുലമായ ശേഖരത്തിൽ 60 ശതമാനം വരെ കിഴിവുകൾ ലഭ്യമാണ്. ഗെയിമിങ് കൺസോളുകൾ, ആക്സസറികൾ, കുട്ടികളുടെ വിനോദ ഉൽപന്നങ്ങൾ എന്നിവയിൽ പ്രത്യേക പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നു.
അവധിക്കാലം ആഘോഷിക്കാനും മികച്ച വിലയിൽ ഏറ്റവും പുതിയ കളിപ്പാട്ടങ്ങളും ഗെയിമുകളും കുട്ടികൾക്ക് സമ്മാനിക്കാനും മികച്ച അവസരമാണ് ഇത്. പുതുതായി പുറത്തിറക്കിയ കളിപ്പാട്ടങ്ങൾ അടുത്തറിയാൻ കഴിയുന്ന ‘ടോയ് എക്സ്പോയും’ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തത്സമയ സ്പോട്ട് ഗെയിമുകൾ, ഹാൻഡ്-ഓൺ പ്രവർത്തനങ്ങൾ, രസകരമായ മത്സരങ്ങൾ എന്നിവയിലും പങ്കെടുക്കാം. ആവേശകരമായ സൗജന്യ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഉണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് എഗൈല ഔട്ട്ലെറ്റിൽ ഇൻഫ്ലുവൻസർ ശൗഖ് ബിൻത് അബ്ദുള്ളയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് ഫെസ്റ്റിന് തുടക്കമായത്.
ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് റീജനൽ ഡയറക്ടർ സക്കീർ ഹുസൈൻ മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.