Representational Image
കുവൈത്ത് സിറ്റി: വന്‍തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് പുകയില വിൽപന കമ്പനി അടച്ചുപൂട്ടി.വാണിജ്യ നിയന്ത്രണ വകുപ്പ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിബന്ധനകൾ പാലിക്കാത്ത ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡും 273 കിലോഗ്രാം പുകയില അസംസ്കൃത വസ്തുക്കളും കമ്പനിയില്‍നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണുകളിൽനിന്ന് കാലാവധി കഴിഞ്ഞ കാൽ ടൺ തേനും കണ്ടെടുത്തു. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.