സുരക്ഷാ ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ക്യാപ്പിറ്റൽ ഗവർണറേറ്റിൽ സുരക്ഷ ഡയറക്ടറേറ്റ് പരിശോധന. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഗവർണറേറ്റിലുടനീളം വ്യാപക പരിശോധനയാണ് നടത്തിയത്. പരിശോധനയിൽ 269 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
202 പേർ തൊഴിൽ നിയമലംഘനങ്ങൾക്കാണ് അറസ്റ്റിലായത്. റെസിഡൻസി പെർമിറ്റുകൾ കാലഹരണപ്പെട്ട 29 പേർ, ഒളിച്ചോടിയ 25 പേർ എന്നിവരും പിടിയിലായി.
രേഖകളില്ലാത്ത രണ്ട് തൊഴിലാളികളെയും ക്രിമിനൽ കുറ്റങ്ങൾക്ക് തിരയുന്ന നാല് വ്യക്തികളെയും വ്യത്യസ്ത കുറ്റങ്ങൾക്ക് മറ്റ് നാല് പേരെയും ഭിക്ഷാടന കേസുകളിൽ രണ്ട് പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെയും അധികൃതർ കസ്റ്റഡിയിലെടുത്തു.ഗവർണറേറ്റിലുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളെയും മാർക്കറ്റുകളെയും ലക്ഷ്യമിട്ട്, പ്രാദേശിക കമാൻഡർമാർ, വകുപ്പുകൾ, ഓപറേഷൻസ് യൂനിറ്റുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന. നിയമലംഘനങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ ഗവർണറേറ്റുകളിലും സമാന പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.