അൽ റായിയിലെ തമ്പ് വിപണി

അൽറായിയിലെ തമ്പ് മാർക്കറ്റ് പൊളിക്കും

കുവൈത്ത് സിറ്റി: അൽറായിയിലെ തമ്പ് മാർക്കറ്റ് ഒരു മാസത്തിനകം ഒഴിപ്പിക്കണമെന്ന് മുനിസിപ്പൽ കാര്യ മന്ത്രി ഡോ. റന അൽ ഫാരിസ് നിർദേശം നൽകി. തമ്പ് വിപണിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ 2022 ജൂൺ 15ന് മന്ത്രിസഭ തീരുമാനപ്രകാരം രൂപവത്കരിച്ച വസ്തുതാന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടിലെ ശിപാർശകൾ അവലോകനം ചെയ്യാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിനോട് മന്ത്രി ആവശ്യപ്പെട്ടു.

മറ്റു ഗവർണറേറ്റുകളിൽ പകരം തമ്പ് വിപണിക്ക് സ്ഥലം അനുവദിക്കുന്നതിന് ന്യൂട്രൽ കമ്മിറ്റിയുടെ ശിപാർശയുണ്ട്. അഗ്നിസുരക്ഷ ഉൾപ്പെടെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്ന പുതിയ വിപണി സ്ഥാപിക്കാനാണ് നീക്കം.

Tags:    
News Summary - Thumb market in Alrai will be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.