തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ‘തൃശൂർ തിരുവോണം- 2025’ പോസ്റ്റർ ആക്റ്റിങ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ പ്രോഗ്രാം കൺവീനർ റാഫി എരിഞ്ഞേരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഓണം സദ്യ കൂപ്പൺ പ്രകാശനവും നടന്നു. ആക്ടിങ് പ്രസിഡന്റ് നോബിൻ തെറ്റയിൽ അധ്യക്ഷതവഹിച്ചു. തൃശൂർ തിരുവോണം 2025നെ കുറിച്ച് ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ വിശദീകരിച്ചു.
തിരുവോണം 2025 പ്രോഗ്രാം കൺവീനർ റാഫി എരിഞ്ഞേരി, വനിത വേദി കൺവീനർ പ്രതിഭ ഷിബു, പ്രോഗ്രാം ജോയന്റ് കൺവീനർമാരായ രാജൻ ചാക്കോ, ജഗതാംബരൻ, സുധീർ കല്ലായിൽ എന്നിവർ ആശംസ നേർന്നു. സോഷ്യൽ വെൽഫയർ ജോയന്റ് കൺവീനർ ജോയൽ അക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക് സ്വാഗതവും ജോയന്റ് ട്രഷറർ സാബു കൊമ്പൻ നന്ദിയും പറഞ്ഞു. തൃശൂരിലെ പാചക വിദഗ്ധൻ രാജേഷ് എടതിരിഞ്ഞിയാണ് ഈ വർഷത്തെ ഓണസദ്യ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.