ജോ​ർ​ഡ​നി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി സ​ഹാ​യ​വ​സ്​​തു​ക്ക​ൾ അ​യ​ക്കു​ന്നു 

ജോ​ർ​ഡ​നി​ലേ​ക്ക്​ ​മൂ​ന്ന്​ ട്ര​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ൾ അ​യ​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ജോ​ർ​ഡ​നി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി മൂ​ന്ന്​ ട്ര​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ൾ അ​യ​ച്ചു. 60 ട​ൺ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളാ​ണ്​ ട്ര​ക്കു​ക​ളി​ലു​ള്ള​ത്.

റ​മ​ദാ​ൻ അ​നു​ബ​ന്ധി​ച്ച്​ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. ജോ​ർ​ഡ​ൻ റെ​ഡ്​​ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​ത​ര​ണം ന​ട​ത്തു​ക.ഇൗ ​റ​മ​ദാ​ന്​ മു​മ്പ്​ ത​ന്നെ ഇ​നി​യും സ​ഹാ​യ​വ​സ്​​തു​ക്ക​ൾ അ​യ​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.ക​ഴി​ഞ്ഞ ആ​ഴ്​​ച​യും കു​വൈ​ത്തി​ൽ​നി​ന്നു​ള്ള സ​ഹാ​യ വ​സ്​​തു​ക്ക​ളു​മാ​യി ട്ര​ക്കു​ക​ൾ ജോ​ർ​ഡ​ൻ, ല​ബ​ന​ൻ, സി​റി​യ, യ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പു​റ​പ്പെ​ട്ടി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.