സബ്‌സിഡി സാധനങ്ങളുടെ മറിച്ചു വിൽപന; മൂന്നുപേർ പിടിയിൽ
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യസാധനങ്ങളുടെ തൂക്കം കുറച്ച്, മാറ്റിവെച്ചവ മറിച്ചുവിറ്റതിന് സർക്കാർ റേഷൻ വിഭാഗത്തിലെ രണ്ട് ജീവനക്കാരുൾപ്പെടെ മൂന്ന് പേർ പിടിയിൽ. അൽ വഹയിലാണ് സംഭവം. ക്രിമിനൽ സുരക്ഷാ വിഭാഗം, ജഹ്‌റ ഗവർണറേറ്റിലെ ക്രിമിനൽ അന്വേഷണ വിഭാഗത്തിന്റെ സാദ് അൽ അബ്ദുള്ള ഓഫീസ് വഴിയാണ് അറസ്റ്റ്. നിയമവിരുദ്ധമായി താമസിക്കുന്ന ഒരാളും രണ്ട് ഈജിപ്ത് പൗരന്മാരുമാണ് പിടിയിലായത്.
സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ ഒന്നാം പ്രതി കൈവശം വെക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നടപടി. അൽ വഹയിലെ വെയർഹൗസിൽ വെച്ച് വൻതോതിൽ ഈ സാധനങ്ങളുമായാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ, റേഷൻ വിഭാഗത്തിലെ രണ്ട് ജീവനക്കാരിൽ നിന്നാണ് അവ വാങ്ങിയതെന്നും രണ്ട് വർഷമായി അവരുമായി ഇടപാടുകൾ നടത്തിവരികയാണെന്നും ഇയാൾ സമ്മതിച്ചു.
തുടർന്ന് പൊലീസ് ഒരു ബ്രാഞ്ച് മാനേജരെയും ബ്രാഞ്ച് വെയർഹൗസ് സൂപ്പർവൈസറെയും അറസ്റ്റ് ചെയ്തു. ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത സാധനങ്ങളുടെ യഥാർത്ഥ ഭാരം തട്ടിപ്പിലൂടെ കുറക്കുകയും, അങ്ങനെ മാറ്റിവെച്ച അളവ് ഒന്നാം പ്രതിക്ക് മറിച്ചുവിൽക്കുകയും ചെയ്തതായി ഇവർ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.