കുവൈത്ത് സിറ്റി: അബ്ബാസിയയിൽ ഏഷ്യൻ പ്രവാസികളെ കൊള്ളയടിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മോഷണങ്ങളും കവർച്ചകളും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ജലീബ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. പ്രവാസികളെ ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് കവർച്ചകളെങ്കിലും നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇരകളെ തെരുവുകളിലും ഇടവഴികളിലും പിന്തുടർന്ന് പതിയിരുന്നു ആക്രമിക്കുകയായിരുന്നു രീതി. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള മോഷണ വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായവരെ കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പട്രോളിങും നിരീക്ഷണവും തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.