കോ​വി​ഡി​നും മു​െ​മ്പാ​രു ആ​ഘോ​ഷ​കാ​ല​ത്ത്​ ട്രാ​ക്ക്​ അം​ഗ​ങ്ങ​ൾ പൊ​തു​പ​രി​പാ​ടി​യി​ൽ 

സേവനത്തി​െൻറ ട്രാക്കിൽ തിരുവനന്തപുരം കൂട്ടായ്​മ

സ്വ​ന്തം നാ​ട്ടു​കാ​രു​ടെ ക്ഷേ​മ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മാ​ക്കി ജാ​തി മ​ത വ​ർ​ഗ വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (ട്രാ​ക്ക്). തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ർ ജീ​വി​ത​മാ​ർ​ഗം തേ​ടി ക​ട​ൽ ക​ട​ന്ന് കു​വൈ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴും നാ​ടി​നെ​യോ നാ​ട്ടു​കാ​രെ​യോ മ​റ​ന്നി​ല്ലെ​ന്ന​തി​െൻറ അ​ട​യാ​ള​ക്കു​റി​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

എം.​എ. ഹി​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും 2016 ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ര​ള​ത്തി​െൻറ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സം​ഘ​ട​ന​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്​​തു.

ഇ​പ്പോ​ൾ 1500ൽ​പ​രം അം​ഗ​ങ്ങ​ളു​ണ്ട്. ആ​റ് ഏ​രി​യ​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗ​വും സാ​സ്കാ​രി​ക ക​ലാ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ക​ലാ-​കാ​യി​ക വി​ഭാ​ഗ​വും സ്​​ത്രീ​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത വേ​ദി​യും വാ​ർ​ത്ത വി​നി​മ​യ വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. നാ​ട്ടി​ൽ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

പ്ര​ള​യം നാ​ടി​നു​മേ​ൽ ദു​രി​തം വി​ത​ച്ച​പ്പോ​ൾ കൈ​ത്താ​ങ്ങാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​വാ​നും ക​ഴി​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ക്കു​ക​യും പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​മാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. എം.​പി​മാ​രു​മാ​യും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ അ​ടു​ത്ത പ​ട്ടി​ക​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് ഉ​ൾ​പ്പെ​ടു​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ട്രാ​ക്ക് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഓ​ഖി ദു​ര​ന്ത​ത്തി​ൽ ഉ​പ​ജീ​വ​ന​ത്തി​നു​വേ​ണ്ടി ക​ട​ലി​ൽ പോ​യി​ട്ട് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലാ​ത്ത തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ല്ലാ വ​ർ​ഷ​വും വാ​ർ​ഷി​ക​വും ഒാ​ണാ​ഘോ​ഷം, ഈ​ദ് സം​ഗ​മം, ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തി​വ​രു​ന്നു. ലോ​ക​ത്തി​ലെ ഏ​ത് കോ​ണി​ലാ​യാ​ലും അ​ന​ന്ത​പ​ത്മ​നാ​ഭ​െൻറ മ​ണ്ണി​ലു​ള്ള​വ​ർ​ക്ക് കേ​ര​ള ത​നി​മ തൊ​ട്ടു​ണ​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും അ​വ​രു​ടെ ഓ​രോ ആ​ഘോ​ഷ​ങ്ങ​ളും. ഇ​വി​ടെ​യും അ​തി​ന്​ മാ​റ്റ​മി​ല്ല.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് നാ​ട്ടി​ൽ പോ​കാ​ൻ പ​റ്റാ​ത്ത സ​ഹോ​ദ​ര​ങ്ങ​ളെ​യും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ നാ​ട്ടി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ളെ​യും വി​മാ​നം ചാ​ർ​ട്ട് ചെ​യ്ത് ടി​ക്ക​റ്റ് നി​ര​ക്കി​ന് ഇ​ള​വ് ന​ൽ​കി നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു.അ​സു​ഖ​ബാ​ധി​യ​രാ​യി നാ​ട്ടി​ൽ പോ​കാ​ൻ പ​റ്റാ​ത്ത​വ​രെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഭ​ക്ഷ​ണ​വും മ​രു​ന്നും ചി​കി​ത്സാ​സ​ഹാ​യ​വും എ​ത്തി​ച്ചു​ന​ൽ​കി. കേ​ന്ദ്ര–​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ർ​ക്ക് മു​ൻ​തൂ​ക്കം കൊ​ടു​ത്ത്​ നാ​ട്ടു​കാ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി​ട്ടാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ വി​ധു​കു​മാ​ർ, സെ​ക്ര​ട്ട​റി എം.​എ. നി​സാം, ട്ര​ഷ​റ​ർ കെ.​ആ​ർ. ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ്​ ഇ​പ്പോ​ൾ സം​ഘ​ട​ന​യെ ​ന​യി​ക്കു​ന്ന​ത്.

Tags:    
News Summary - Thiruvananthapuram Kootayma on the track of service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.