തിരുവല്ല സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: തിരുവല്ല സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. ജി ​ഫോർ എസ്​ കമ്പനി ജീവനക്കാരനായിരുന്ന മാമ്മൻ വർഗ്ഗീസ് (50) ആണ്​ മരിച്ചത്​. പിതാവ്​: കെ.ജെ. വർഗീസ്​. മാതാവ്​: അമ്മുകുട്ടി. ഭാര്യ: സജിനി (നഴ്​സ്​). മക്കൾ: എഡ്വിൻ, ഗോഡ്വിൻ. സഹോദരങ്ങൾ: കൊച്ചുമോൻ, സിബി (കുവൈത്ത്​), ബിനു, മോളി ബേബി, ഡെയ്​സി. മൃതദേഹം വ്യാഴാഴ്​ച ഖത്തർ എയർവേസ്​ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ജി ​ഫോർ എസ്​ കമ്പനിയും വെൽഫെയർ കേരള കുവൈത്തും നേതൃത്വം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.