തിരുവല്ല പ്രവാസി അസോസിയേഷൻ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഫ്ലയർ പ്രകാശന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range തിരുവല്ല അസോസിയേഷൻ ഓണാഘോഷ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ 2022 സെപ്റ്റംബർ 16ന് നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ഫ്ലയർ പ്രകാശനം രക്ഷാധികാരി കെ.എസ്. വർഗീസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ഓണാഘോഷ പ്രോഗ്രാം ജനറൽ കൺവീനർ ഷിജു ഓതറ, ട്രഷറർ റൈജു അരിക്കര, സജി പൊടിയാടി, ശിവകുമാർ തിരുവല്ല, എബി കുറുപ്പൻപറമ്പിൽ, കെ.ആർ.സി. റെജി ചാണ്ടി, പ്രകാശ് കുന്നുംപുറത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
ഓണാഘോഷത്തോടനുബന്ധിച്ച് കുവൈത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തിരുവല്ല പ്രവാസി അസോസിയേഷൻ അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും കലാപരിപാടികൾ നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.