കുവൈത്ത് സിറ്റി: പൊലീസ് ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ മലയാളിക്ക് പണവും രേഖകളും നഷ്ടമായി.
ഒാൾഡ് റിഗ്ഗയിലാണ് സംഭവം. പാലക്കാട് അട്ടപ്പാടി സ്വദേശി ഷാജിയുടെ പണവും രേഖകളുമാണ് കവർന്നത്. ഡെലിവറിക്കായി വണ്ടിയുമായി പോയപ്പോഴാണ് സംഭവം. ഡെലിവറി കഴിഞ്ഞ് മടങ്ങുംവഴി ഒാൾഡ് റിഗ്ഗയിൽ വെച്ച് പൊലീസുകാരനെന്ന വ്യാജേന ഒരാൾ വണ്ടിക്ക് കൈകാണിച്ചു.
നിർത്തിയപ്പോൾ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താക്കോൽ വാങ്ങി.
സീറ്റും മറ്റും പരിശോധിച്ച ശേഷം െഎ.ഡി കാർഡ് ചോദിച്ചു. െഎ.ഡി കാർഡ് എടുക്കാൻ പോക്കറ്റിൽനിന്ന് പഴ്സ് എടുക്കുന്നതിനിടെ തള്ളിവീഴ്ത്തുകയായിരുന്നു. 285 ദീനാറും െഎ.ഡിയും മറ്റ് രേഖകളും അടങ്ങിയ പഴ്സുമായി സ്വന്തം വാഹനത്തിൽ കയറി അയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു. വണ്ടിയുടെ പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. പിന്നീട്, അറബി വന്നാണ് മറ്റൊരു താക്കോൽ ഇട്ട് വാഹനം മാറ്റിയത്. സ്പോൺസറായ സ്വദേശി കാര്യങ്ങൾ അറിയിച്ചതായി ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.