കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് സ്നേ​ഹ സം​വാ​ദ​ത്തി​ൽ നി​ഷാ​ദ് റാ​വു​ത്ത​ർ സം​സാ​രി​ക്കു​ന്നു

മാ​ധ്യ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന സാ​മൂ​ഹിക ദൗ​ത്യം വ​ലു​ത് -നി​ഷാ​ദ് റാ​വു​ത്ത​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ മീ​ഡി​യ​വ​ൺ അ​സോ​സി​യേ​റ്റ് കോ​ഓ​ഡി​നേ​റ്റി​ങ് എ​ഡി​റ്റ​ർ നി​ഷാ​ദ് റാ​വു​ത്ത​ർ​ക്ക് കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ സ്നേ​ഹ സം​വാ​ദ​ത്തി​ൽ മാ​ധ്യ​മ​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. മാ​ധ്യ​മ​നൈ​തി​ക​ത നി​ര​ന്ത​രം ച​ർ​ച്ച​യാ​കു​മ്പോ​ഴും കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചുപോ​രു​ന്ന സാ​മൂ​ഹിക ദൗ​ത്യം ചെ​റി​യ​ത​ല്ലെ​ന്നും നി​ഷാ​ദ് റാ​വു​ത്ത​ർ പ​റ​ഞ്ഞു.

പ്ര​വാ​സ​ലോ​ക​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ ഐ​ക്യം മാ​തൃ​ക​പ​ര​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു . അ​ബ്ബാ​സി​യ കാ​ലി​ക്ക​റ്റ് ഷെ​ഫ് റെ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്റ് സു​ജി​ത് സു​രേ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഹി​ക്മ​ത്, സ​ത്താ​ർ കു​ന്നി​ൽ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം കോ​ട്ട​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The social mission of the media is great - Nishad Rawther

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.