കുവൈത്തിൽ സുരക്ഷാ സ്ഥിതി സുസ്ഥിരം; സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സ്ഥിതി സുസ്ഥിരമായി തുടരുന്നുവെന്നതായി

കുവൈത്ത് ആഭ്യന്തരമന്ത്രാലയം. സഥിതിഗതികൾ 24 മണിക്കൂറും തുടർച്ചയായി നിരീക്ഷണത്തിലാണ്. ഉയർന്ന സന്നദ്ധത, കൃത്യമായ നിരീക്ഷണം, സംഭവവികാസങ്ങളെ ഉടനടി വിലയിരുത്തൽ എന്നിവക്ക് ഊന്നൽ നൽകുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുകയും സുപ്രധാന സ്ഥലങ്ങളിൽ വിന്യാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളിൽ പെട്ടെന്നുള്ള പ്രതികരണവും, പൗരന്മാർക്കും താമസക്കാർക്കും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നുണ്ടെന്നും വ്യക്തമാക്കി.

സ്ഥിതിഗതികൾ സുരക്ഷിതവും സുസ്ഥിരവുമാണെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും എല്ലാ സാഹചര്യങ്ങളിലും സുരക്ഷയും സമാധാനവും നിലനിർത്താൻ പൂർണ്ണ ഏകോപനത്തോടെയും ഉയർന്ന സന്നദ്ധതയോടെയും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - The security situation in Kuwait is stable; the Ministry of Interior stated that they are closely monitoring the situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.