റിഗ്ഗയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ഔട്ട്ലറ്റ് ടെസ്ല എൻജിനീയറിങ് ചെയർമാൻ ചെറിയാൻ ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
ഗ്രാൻഡ് ഹൈപ്പർ റിഗ്ഗയിൽ ഔട്ട്ലറ്റ് ഉദ്ഘാടനഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: വിപുലമായ സൗകര്യങ്ങളോടെ റിഗ്ഗയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ഔട്ട്ലറ്റ്. റിഗ്ഗയി ബ്ലോക്ക് -2, സ്ട്രീറ്റ് 21ൽ പുതിയ ഔട്ട്ലറ്റ് ടെസ്ല എൻജിനീയറിങ് ചെയർമാൻ ചെറിയാൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്ട്, ലാംകോ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ അമാനുല്ല, കുവൈത്ത് ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ. മുഹമ്മദ് സുനീർ, ഡി.ആർ.ഒ തെഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്ലം, ഗ്രാൻഡ് ഹൈപ്പർ മുതിർന്ന സ്റ്റാഫുകൾ എന്നിവർ സന്നിഹിതരായി. റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി ആദ്യ വിൽപന നിർവഹിച്ചു.
റിഗ്ഗയിലെ രണ്ടാമത്തെയും ഗ്രാൻഡ് ഹൈപ്പറിന്റെ 47ാമത്തെയും ഔട്ട്ലറ്റാണിത്. വിപുലമായ ഉൽപന്ന ശേഖരവും ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് സമഗ്രമായ ഷോപ്പിങ് അനുഭവം ഇവിടെ ഒരുക്കിയിട്ടുണ്ട്. ദൈനംദിന അവശ്യവസ്തുക്കൾ മുതൽ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപന്നങ്ങൾ വരെ ഉൾപ്പെടുന്ന വിശാലമായ ശേഖരം പുതിയ ഔട്ട്ലറ്റിൽ ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്കൗണ്ടുകൾ, വിപുലമായ ഉൽപന്നങ്ങൾ, ഉപഭോക്തൃ സൗഹൃദ വിലകൾ, പ്രത്യേക പ്രമോഷൻ ഓഫറുകൾ എന്നിവ ഒരുക്കിയതായി ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയും വിലക്കുറവും ഉറപ്പുവരുത്തുന്ന സേവനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ നൽകിവരുന്നത്. ഉപഭോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്ലറ്റ് ആരംഭിച്ചതെന്നും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിലെ മുഴുവൻ ഉപഭോക്താക്കൾക്കും മികച്ച മൂല്യവും മെച്ചപ്പെട്ട ഷോപ്പിങ് അനുഭവവും നൽകാനുള്ള പ്രതിബദ്ധതയും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.