കുവൈത്ത് സിറ്റി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അടിസ്ഥാനത്തിലേക്ക് മാറുന്നു. എ.ഐ ആപ്ലിക്കേഷനുകൾ റിയൽ എസ്റ്റേറ്റ് ജോലികളുടെ എല്ലാ ഘട്ടങ്ങളിലും ഗുണപരമായ മാറ്റം കൊണ്ടുവന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഭാവിയിലെ വിപണി പ്രവണതകൾ വിശകലനം ചെയ്യാനും നിക്ഷേപ സാധ്യതകൾ തിരിച്ചറിയാനും ഡേറ്റ അടിസ്ഥാനമാക്കിയ വിലയിരുത്തലുകൾ എ.ഐ വഴി എളുപ്പമായിട്ടുണ്ട്. പുതിയ പഠനങ്ങൾ പ്രകാരം, എ.ഐ സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രാദേശിക റിയൽ എസ്റ്റേറ്റ് രംഗത്ത് വേഗത്തിൽ വർധിച്ചുവരികയാണ്. എ.ഐ സാങ്കേതികവിദ്യകളുടെ സംയോജനം മേഖലയിലെ വളർച്ചനിരക്ക് ഉയർത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ കുവൈത്ത് സർക്കാർ ഡിജിറ്റൽ പരിവർത്തന പദ്ധതികൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.