'വെളിച്ചമാണ് ഖുർആൻ' കെ.ഐ.ജി അബൂഹലീഫ ഏരിയ ചർച്ചാസംഗമത്തിൽ ഫൈസൽ
അസ്ഹരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി 'വെളിച്ചമാണ് ഖുർആൻ' കാമ്പയിന്റെ ഭാഗമായി അബൂഹലീഫ ഏരിയ കമ്മിറ്റി ചർച്ചാസംഗമം സംഘടിപ്പിച്ചു. ഖുർആൻ സന്ദേശങ്ങൾ എല്ലാവർക്കുമുള്ള വെളിച്ചമാണെന്നും അവ ആഴത്തിൽ മനസ്സിലാക്കാനും മുഖ്യ പ്രഭാഷണം നടത്തിയ ഫൈസൽ അസ്ഹരി ഉണർത്തി.
ഖുർആൻ ഊന്നിപ്പറയുന്ന പ്രധാന കാര്യങ്ങൾ ദൈവം ഏകനാണ് എന്നതും വിശ്വമാനവികതയുമാണ്. അയൽവാസിക്ക് വെളിച്ചം തടയുന്ന രൂപത്തിൽ മതിലുകൾ പണിയരുത് എന്ന പ്രവാചക വചനം ഉദ്ധരിച്ച്, വേദ പൊരുളുകൾ തനിമയോടെ പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. പലിശ, ചൂത് തുടങ്ങിയ എല്ലാ സാമൂഹിക തിന്മകളും ദൈവീക അധ്യാപനങ്ങൾക്കെതിരാണെന്നും ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവർ പങ്കെടുത്ത സംഗമത്തിൽ ഏരിയ പ്രസിഡന്റ് കെ.എം.ഹാരിസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി നിഹാദ് സ്വാഗതവും, പ്രോഗ്രാം കൺവീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു. അബ്ദുസ്സമദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.