കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ചകളിൽ വരുന്ന പൊതുഅവധികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കില്ലെന്നു സിവിൽ സർവീസ് കമീഷൻ. ജനുവരി ഒന്ന് ശനിയാഴ്ചയായതിനാൽ ഇത്തവണ പുതുവർഷത്തിന് പ്രത്യേക അവധി ഉണ്ടാകില്ലെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് നൽകുന്ന സൂചന. വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധികൾ വന്നാൽ പകരം മറ്റൊരു ദിവസം അവധി നൽകുക എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പതിവ്. ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാൽ വിശ്രമദിനത്തിൽ തന്നെ പുതുവർഷ അവധിയും നൽകും.
അതേസമയം ദേശീയ ദിനമായ ഫെബ്രുവരി 25 വെള്ളിയാഴ്ച ആയതിനാൽ പൊതു അവധി ഫെബ്രുവരി 27 ഞായറാഴ്ചയിലേക്ക് നീട്ടിനൽകും. ഇതോടെ ദേശീയ വിമോചനദിനങ്ങളുടെ ഭാഗമായുള്ള അവധി മൂന്നു ദിവസത്തിൽ ഒതുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.