Posted On
date_range Updated On
date_range ജനുവരി ഒന്നിന് പുതുവത്സര അവധി
കുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി ഒന്നിന് പുതുവത്സര അവധി. ബുധനാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ടവയും അവധിയായിരിക്കും. എന്നാൽ, അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും.
ജനുവരി ഒന്ന് വ്യാഴാഴ്ച അവധിയും വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയും ആയതിനാൽ ജനുവരി നാലിന് ഞായറാഴ്ചയാകും പതിവ് ജോലികൾ പുനരാരംഭിക്കുക. ഇതോടെ രാജ്യത്ത് മൂന്നു ദിവസം പൊതു അവധിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.