കുവൈത്ത് സിറ്റി:രാജ്യത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനും മുനിസിപ്പൽ കൗൺസിലിൽ നിർദേശം. അപകടങ്ങൾ കുറക്കുകയും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഉൾറോഡുകളിലും പ്രധാന റോഡുകളിലുമുള്ള ഫുട്പാത്തുകൾ ആധുനിക നഗര സങ്കൽപ്പങ്ങൾക്ക് അനുസൃതമായി പുന:ക്രമീകരിക്കണം. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഫുട്പാത്തുകൾ രൂപകൽപന ചെയ്യണം. കാൽനടയാത്രക്കാർക്ക് പരിഗണന നൽകാത്ത ഡ്രൈവർമാർക്ക് പിഴ ചുമത്താനും നിർദേശത്തിലുണ്ട്.
കൗൺസിൽ അംഗമായ അബ്ദുല്ലത്തീഫ് അൽ അൻസിയാണ് നിർദേശം മുന്നോട്ടുവെച്ചത്. ശരിയായ ക്രോസിങ്ങുകളുടെ അഭാവം, അമിതവേഗത, മങ്ങിയ തെരുവ് വിളക്കുകൾ, ദുർബലമായ മുന്നറിയിപ്പ് അടയാളങ്ങൾ, ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും മൊബൈൽ ഫോൺ ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അൽ അൻസി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.