കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ മെഗാ സർഗലയം' വ്യാഴം, വെള്ളി തീയതികളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. സംഘടനയുടെ ഏഴ് മേഖലകളിൽ നടന്ന സർഗലയങ്ങളിലെ പ്രതിഭകളും, സമസ്ത മദ്റസ ഫെസ്റ്റുകളിൽ മികവ് തെളിയിച്ച ജേതാക്കളുമടക്കം 300ൽ പരം സർഗപ്രതിഭകൾ മാറ്റുരക്കും.
കലയുടെ കടലിരമ്പം എന്നതാണ് ഈ വർഷത്തെ സർഗലയ തീം. സമാപനത്തോടനുബന്ധിച്ച് സുഹൈൽ ഫൈസി കൂരാട്, ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നേതൃത്വം നൽകുന്ന ‘മെഹ്ഫിലെ ഇശ്ഖ്’ ഇശൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.