കുവൈത്ത് സിറ്റി: സഹൽ ആപ്ലിക്കേഷൻ വഴി സമ്പൂർണ കോടതി വിധികളിലേക്കുള്ള ഓൺലൈൻ ആക്സസ് നീതിന്യായ മന്ത്രാലയം ആരംഭിച്ചു. സർക്കാർ ഏജൻസികൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കോടതി വിധികളുടെ പൂർണരൂപം നേരിട്ട് ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയത്.
ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുകയും ജുഡീഷ്യൽ നടപടിക്രമങ്ങൾ ആധുനികമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്. മന്ത്രാലയ ഓഫിസുകളിൽ നേരിട്ട് എത്തേണ്ടതിന്റെ ആവശ്യകത ഒഴിവാക്കുന്നതിലൂടെ സമയവും ലാഭിക്കാനാകും. വ്യവഹാരികൾക്കും ബന്ധപ്പെട്ട കക്ഷികൾക്കും നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.