കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുറ്റവിചാരണക്ക് മറുപടി പറയുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ പ്രമേയം പാർലമെൻറിൽ ചർച്ച ചെയ്തു. അബ്ദുൽ കരീം അൽ കന്ദരി, അൽ ഹുമൈദി അൽ സുബൈഇ എന്നീ എം.പിമാരാണ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവന്നത്. കോവിഡ് പ്രതിസന്ധി കാലം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അബ്ദുൽ കരീം അൽ കന്ദരി പ്രധാനമായും ആരോപിച്ചത്.
ബജറ്റ് കമ്മിയും പെട്രോളിയം സമ്പത്ത് സംരക്ഷിക്കുന്നതിലെ വീഴ്ചയുമായിരുന്നു അൽ ഹുമൈദി അൽ സുബൈഇയുടെ ആരോപണം. പൊതുമുതൽ നശിപ്പിച്ചവരെ ശിക്ഷിക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പാർലമെൻറിനെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായതായി എം.പി ആരോപിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിച്ച പ്രധാനമന്ത്രി തെൻറ ഭാഗം വിശദീകരിച്ചു. നിനച്ചിരിക്കാതെ എത്തിയ കോവിഡിനെ സാധ്യമാവുന്ന ജാഗ്രതയോടെയും കാര്യക്ഷമതയോടെയുമാണ് കൈകാര്യം ചെയ്തത്.
സാമ്പത്തികം അടക്കം മേഖലകളിലുണ്ടായ തിരിച്ചടി ഒഴിവാക്കാൻ കഴിയാത്തതായിരുന്നു. എല്ലാ രാജ്യങ്ങളും ഇത് അനുഭവിച്ചിട്ടുണ്ട്. മാനുഷിക വശത്തിനാണ് കുവൈത്ത് കൂടുതൽ ഉൗന്നൽ നൽകിയത്.പണത്തേക്കാൾ വലുതാണ് മനുഷ്യ ജീവൻ എന്നതാണ് രാജ്യത്തിെൻറ കാഴ്ചപ്പാട്. എണ്ണവില കൂപ്പുകുത്തിയതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമായത്. പൊതു ചെലവ് വെട്ടിക്കുറച്ച് ബജറ്റ് കമ്മി കുറച്ചുവരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.