ഒമ്പത്​ ദിന അവധി ട്രാവൽ മേഖലക്ക്​ ഊർജമായി

കു​വൈ​ത്ത്​ സി​റ്റി: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മ്പ​ത്​ ദി​വ​സം അ​ടു​പ്പി​ച്ച്​ ഒ​ഴി​വ്​ ല​ഭി​ക്കു​ന്ന​ത്​ ട്രാ​വ​ൽ മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വേ​കി.

ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ഇ​പ്പോ​ൾ ത​ന്നെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ടി​ക്ക​റ്റ്​ നി​ര​ക്കും കു​ത്ത​നെ ഉ​യ​രു​ന്നു. തു​ർ​ക്കി, സൗ​ദി, യു.​എ.​ഇ, ബ്രി​ട്ട​ൻ, മാ​ൽ​ദീ​വ്​​സ്, ജോ​ർ​ജി​യ, ബോ​സ്​​നി​യ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ സ്വ​ദേ​ശി​ക​ൾ കൂ​ടു​ത​ലാ​യി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​ത്.

പ്ര​വാ​സി​ക​ളി​ൽ ഒ​രു​വി​ഭാ​ഗം ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ വേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്​ ആ​ശ്വാ​സ​മാ​യി. മൂ​ന്നു​ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ എ​ന്ന നി​ബ​ന്ധ​ന കു​വൈ​ത്തും നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ ഉ​ട​ൻ ക്വാ​റ​ൻ​റീ​ൻ അ​വ​സാ​നി​പ്പി​ക്കാം. അ​വ​ധി ദി​വ​സ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ മു​ഴു​വ​ൻ ടി​ക്ക​റ്റും വി​റ്റു​തീ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ട്രാ​വ​ൽ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. കോ​വി​ഡ്​ കാ​ല​ത്ത്​ ഏ​റ്റ​വും പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ച്ച​ത്​ ട്രാ​വ​ൽ മേ​ഖ​ല​യാ​ണ്.

ഒ​മ്പ​ത്​ ദി​വ​സം ഒ​ഴി​വ്​ ല​ഭി​ക്കു​ന്ന​ത്​ വി​ദേ​ശ​യാ​ത്ര​ക്ക്​ ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ച​താ​യും ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം മേ​ഖ​ല​ക്ക്​ ഇ​ത്​ വ​ലി​യ ഊ​ർ​ജം ന​ൽ​കി​യ​താ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ടൂ​റി​സം ആ​ൻ​ഡ്​ ട്രാ​വ​ൽ ഓ​ഫി​സ​സ്​ മീ​ഡി​യ ക​മ്മി​റ്റി മേ​ധാ​വി ഹു​സൈ​ൻ അ​ൽ സു​ലൈ​തി​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - The nine-day vacation has energized the travel sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.