ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ് എന്നിവർ മെമന്റോ ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളികളെ റൈസിങ് സ്റ്റാർ ഗോൾഡ് ക്രിക്കറ്റ് ക്ലബ് ആദരിച്ചു.
ദേശീയ ടീമിലെ മലയാളി താരങ്ങളായ ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് ആദരിച്ചത്. മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്ലബ് മാനേജർ ബിജു കുരിയൻ, ടീം ക്യാപ്റ്റൻ സുനിൽ മുസ്തഫ, വൈസ് ക്യാപ്റ്റൻ രജീഷ് മുരളി, കോഓഡിനേറ്റർ താരിഖ് ഉമർ, സീനിയർ അംഗങ്ങളായ സക്കറിയ തോമസ്, ജോയിസ് ജോസഫ് എന്നിവരും ക്ലബ് അംഗങ്ങളും കുടുംബങ്ങളും പെങ്കടുത്തു. ജോയൽ ജോസിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.
ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ് എന്നിവർ മികവാർന്ന പ്രകടനങ്ങളിലൂടെയാണ് കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്.
ഒമാനിൽ നടന്ന എഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ മികച്ച കളി മൂവരും പുറത്തെടുക്കുകയുമുണ്ടായി.
കൊല്ലം പള്ളിമുക്ക് സ്വദേശിയാണ് ഷിറാസ് ഖാൻ, തിരുവനന്തപുരം തുമ്പ സ്വദേശിയാണ് എഡിസൺ ഡി സിൽവ, മലപ്പുറം തിരൂർ സ്വദേശിയാണ് മുഹമ്മദ് ഷഫീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.