Posted On
date_range Updated On
date_range ഭക്ഷണത്തിൽ മലിനജലം കലർത്തിയ ജോലിക്കാരിയെ നാടുകടത്തി
കുവൈത്ത് സിറ്റി: സ്പോൺസറുടെ ഭക്ഷണത്തിൽ മലിനജലം കലർത്തിയ വീട്ടുജോലിക്കാരിയെ നാടുകടത്തി. ഇന്ത്യൻ തൊഴിലാളിക്കെതിരെയാണ് നടപടി. ഭക്ഷണത്തിൽ രുചിവ്യത്യാസം കണ്ടതിനെ തുടർന്ന് ജോലിക്കാരി അറിയാതെ അടുക്കളയിൽ കാമറ ഘടിപ്പിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച ജോലിക്കാരി തനിക്ക് വേണ്ടവിധത്തിലുള്ള സൗകര്യങ്ങൾ നൽകാതിരുന്നതിനാലാണ് ഭക്ഷണത്തിൽ മലിനജലം കലർത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഒരുവർഷമായി ഇവർ ഇവിടെ ജോലിചെയ്യുന്നു. മറ്റൊരു ജോലിക്കാരിയുടെ സഹായത്തോടെയാണ് കുറ്റകൃത്യം കണ്ടുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.