‘ദ മാജിക്കൽ ഫിംഗേഴ്സ്’ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ ബിനീഷ് ചെറായിയുടെ നോവൽ ‘ദ മാജിക്കൽ ഫിംഗേഴ്സ്’ പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ നോവലിന്റെ പ്രകാശനം ചെയ്തു. ആദ്യപ്രതി കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.ഗോപിനാഥൻ ഏറ്റുവാങ്ങി. അജിത് വള്ളോലി പുസ്തകം പരിചയപ്പെടുത്തി.
ചാരപ്രവർത്തന പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൃതിയാണ് ‘ദ മാജിക്കൽ ഫിംഗേഴ്സ്’. അപസർപ്പക ശ്രേണിയിൽ വരുന്ന നോവൽ കാലിക പ്രാധാന്യമുള്ള വിഷയങ്ങൾക്കൊപ്പം, യാത്ര, പ്രണയം, യുദ്ധം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. ഐവറി ബുക്സാണ് പ്രസാദകർ.കുവൈത്തിലെ കല സംസ്കാരിക-മാധ്യമരംഗത്തെ മലയാളികളും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.