കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർസിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ ക്രിയാത്മകമായ ഇടപെടലുകളില്‍ അഭിനന്ദനവും നന്ദിയും അറിയിക്കുകയും കെ.ഐ.സിയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ വളൻറിയര്‍മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. കെ.ഐ.സി ചെയര്മാന് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി, വൈസ് പ്രസിഡൻറ് ഇല്യാസ് മൗലവി, സെക്രട്ടറി നിസാര്‍ അലങ്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ ഔദ്യോഗിക തലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പരിഹാര മാർഗങ്ങള്‍ തേടുന്നതില്‍ പ്രവാസി സംഘടനകള്‍ക്ക് വലിയ പങ്കുണ്ടെന്നും, അത്തരം ഇടപെടലുകളില്‍ ഇന്ത്യന്‍ എംബസിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.