Posted On
date_range Updated On
date_range ഇരുമ്പ് വസ്തു തലയിൽ വീണ് തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: അങ്കാരയിൽ സ്ക്രാപ്യാർഡിലെ തൊഴിലാളി ഭാരം തലയിൽ വീണ് മരിച്ചു. ഇരുമ്പ് കഷണങ്ങൾ വേർതിരിക്കുന്ന ജോലി ചെയ്യുന്നതിനിടയിൽ ഖര ഇരുമ്പ് വസ്തു തലയിൽ വീഴുകയായിരുന്നെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.ക്രെയിൻ ഉപയോഗിച്ച് ഇരുമ്പ് കഷണങ്ങൾ ഉയർത്തുന്നതിനിടെയാണ് അപകടം.
വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പാരാമെഡിക്കൽ ഉദ്യോഗസ്ഥർ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. മാരക മുറിവേറ്റതിനാൽ രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. സംഭവത്തിൽ അപകടകരമായ നരഹത്യക്ക് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.