കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ഭക്ഷണക്കിറ്റുകൾ വിതരണത്തിന് തയാറാക്കുന്നു
Posted On
date_range Updated On
date_range റെഡ് ക്രെസൻറ് സൊസൈറ്റി ഭക്ഷണക്കിറ്റ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി 5000 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം നടത്തി. കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന കുവൈത്തിലുള്ളവർക്കാണ് കിറ്റുകൾ എത്തിച്ചത്. അരി, പഞ്ചസാര, ഇൗത്തപ്പഴം, പാചക എണ്ണ, കോഴിയിറച്ചി തുടങ്ങി ഒരു കുടുംബത്തിന് ഒരുമാസത്തേക്ക് കഴിയാൻ ആവശ്യമായ വിഭവങ്ങൾ അടങ്ങിയതാണ് കിറ്റ്. ഭക്ഷണ വിതരണത്തിനായി സാമ്പത്തിക സഹായം നൽകിയ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് റെഡ് ക്രെസൻറ് സൊസൈറ്റി പ്രാദേശിക സഹായ വകുപ്പ് മേധാവി മറിയം അൽ അദസാനി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.