കുവൈത്ത് സിറ്റി: കുവൈത്ത് ഫുഡ് ബാങ്ക് നിർധന വിഭാഗങ്ങൾക്ക് ഭക്ഷ്യ വസ്തു വിതരണ കാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ഒൗഖാഫ് പബ്ലിക് ഫൗണ്ടേഷനുമായി സഹകരിച്ചാണ് കാമ്പയിൻ. 20,000 ആളുകൾക്ക് ഭക്ഷ്യക്കിറ്റുകളും കൂപ്പണുകളും നൽകുമെന്ന് കുവൈത്ത് ഫുഡ് ബാങ്ക് ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ മിഷ്അൽ അൽ അൻസാരി കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.ഇൗ കൂപ്പൺ ഉപയോഗിച്ച് നിശ്ചിത വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാം. ഫുഡ്ബാങ്കിെൻറ ഡാറ്റാബേസ് പരിഷ്കരിക്കുകയും അർഹരായ കൂടുതൽ പേരെ ഉൾപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.