പ്രതീകാത്മക ചിത്രം

പ്രവാസി മൂന്നാം നിലയിൽനിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ പ്രവാസി കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. അൽ മുത്‌ലയിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സംഭവം ശ്രദ്ധയിൽപെട്ടയാൾ ഉടൻ അടിയന്തര സേവനങ്ങളെ അറിയിച്ചു. പാരാമെഡിക്കൽ സംഘം ഉടനടി സ്ഥലത്തെത്തി. എന്നാൽ പ്രവാസി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പൊലീസും ഫോറൻസികും സഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ പരിശോധനക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - The expatriate fell from the third floor and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.