കുവൈത്ത്: കോഴി വളർത്തൽ കമ്പനിയുമായുള്ള ഇടപാട് താൽക്കാലികമായി നിർത്തിച്ചു

കു​വൈ​ത്ത്സി​റ്റി: മു​ൻ​ക​രു​ത​ലെ​ന്ന​നി​ല​യി​ൽ ഒ​രു വാ​ണി​ജ്യ ക​മ്പ​നി​യു​മാ​യു​ള്ള ഇ​ട​പാ​ട് നി​ർ​ത്തി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​ഴി വ​ള​ർ​ത്ത​ൽ ക​മ്പ​നി​യു​മാ​യു​ള്ള ഇ​ട​പാ​ടാ​ണ് നി​ർ​ത്തി​യ​ത്. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഇ​തി​ന്റെ എ​ല്ലാ ശാ​ഖ​ക​ളി​ലും ശീ​തീ​ക​രി​ച്ച കോ​ഴി വി​ൽ​ക്കു​ന്ന​ത് ത​ട​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൂ​ടാ​തെ, ഉ​പ​ഭോ​ഗ സു​ര​ക്ഷ​ക്കാ​യി ഭ​ക്ഷ്യ അ​തോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ എ​ല്ലാ കോ-​ഓ​പു​ക​ളി​ലും അ​തി​ന്റെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും വി​ത​ര​ണ​ക്കാ​ര​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​യു​ടെ പ്രാ​ദേ​ശി​ക കോ-​ഓ​പു​ക​ളി​ലും റേ​ഷ​ൻ ശാ​ഖ​ക​ളി​ലും വി​ൽ​ക്കു​ന്ന കേ​ടാ​യ ഫ്രോ​സ​ൺ ചി​ക്ക​ൻ സം​ബ​ന്ധി​ച്ച് ഒ​രു ഉ​പ​ഭോ​ക്താ​വ് പ​ക​ർ​ത്തി സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

ഉ​ട​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും ഭ​ക്ഷ്യ അ​തോ​റി​റ്റി​യി​ൽ നി​ന്നു​മു​ള്ള ഒ​രു പ​രി​ശോ​ധ​നാ സം​ഘ​ത്തെ അ​യ​ക്കു​ക​യും ഉ​ൽ​പ​ന്ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. കോ​ഴി​യി​റ​ച്ചി കേ​ടാ​യെ​ന്നും അ​ത് മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്നും തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രാ​ല​യം വി​ഷ​യം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റും.

Tags:    
News Summary - The deal with the poultry company has been suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.