മെഹ്ബൂലയിൽ തീപടർന്ന അപ്പാർട്ട്മെന്റ്
Posted On
date_range Updated On
date_range മെഹ്ബൂലയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം
കുവൈത്ത് സിറ്റി: മെഹ്ബൂലയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീ പിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മംഗഫ് സെൻട്രൽ, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാർ ഉൾപ്പെടെയുള്ള കുവൈത്ത് ഫയർ ഫോഴ്‌സിന്റെ യൂണിറ്റുകൾ ഉടൻ സംഭവസ്ഥലത്ത് എത്തി തീ വിജയകരമായി നിയന്ത്രണവിധേയമാക്കി.
കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. രാജ്യത്ത് വേനൽ കാലത്ത് തീ പിടിത്ത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാറുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.