കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ രക്ത ദൗർലഭ്യവും പരിഹരിക്കാൻ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്റർ നടത്തിയ ശ്രദ്ധേയ പ്രവർത്തനം. കഴിഞ്ഞ രണ്ടു മാസം രക്തദാന ക്യാമ്പുകൾ സജീവമാക്കിയ ബി.ഡി.കെ അനിവാര്യമായ ആവശ്യത്തിനൊപ്പം നിന്നു.
റമദാൻ മാസത്തിൽ പൊതുവെ അനുഭവപ്പെടുന്ന രക്ത ദൗർലഭ്യവും, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രത്യേക യുദ്ധ സാഹചര്യങ്ങളും കണക്കിലെടുത്ത് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു.
വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഇവ ഒരുക്കിയത്. ഈ ഘട്ടത്തിൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലും ജാബ്രിയ ബ്ലഡ് ബാങ്കിലുമായി നിരവധി എമർജൻസി ക്യാമ്പുകൾ സംഘടിപ്പിച്ചു. നോമ്പ് കാലത്ത് രാത്രി എട്ടു മുതൽ 11 മണി വരെ പ്രത്യേകമായി ക്രമീകരിച്ച ക്യാമ്പുകളിൽ കേരളത്തിനു പുറത്തുളളവരും, മറ്റു രാജ്യക്കാരും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളാണ് പങ്കാളികളായത്.
റമദാനു ശേഷവും എല്ലാ വെള്ളിയാഴ്ചകളിലും, മറ്റു ദിവസങ്ങളിൽ മിനിക്യാമ്പുകളുമായി ബി.ഡി.കെ തങ്ങളുടെ കർത്തവ്യം തുടരുകയാണ്. ‘ഒരു തുള്ളി രക്തം ഒരു ജീവൻ രക്ഷിക്കും’ എന്ന സന്ദേശം ഉൾകൊണ്ടാണ് ബി.ഡി.കെയുടെ പ്രവർത്തനം. രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും 6999 7588 എന്ന നമ്പരിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.