അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനം അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: മുനിസിപ്പൽ അനുമതിയില്ലാതെ പ്രവർത്തിച്ചതിന് അഹമ്മദിയിലെ വാണിജ്യ സ്ഥാപനം അധികൃതർ അടച്ചുപൂട്ടി. ആവശ്യമായ ലൈസൻസുകൾ നേടുന്നതിനുമുമ്പ് സ്ഥാപനം തുറന്നു വ്യാപാരം നടത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അടച്ചുപൂട്ടൽ നടപടി സ്വീകരിക്കുകയായിരുന്നു.

Tags:    
News Summary - Establishment operating without permission shut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.