ഞായറാഴ്ച മുതൽ പാസി പ്രവർത്തനം പൂർണ നിലയിൽ

കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ പൂർണ്ണ ഷെഡ്യൂൾ പ്രകാരം ജോലികൾ പുനരാരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രഖ്യാപിച്ചു. രാജ്യത്ത് എല്ലാ ഓഫിസുകളും പൂർണ രീതിയിലിലേക്ക് മാറുന്നതിനായി സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിന് അനുസൃതമായാണ് നടപടി.

ഇതോടെ സൗത്ത് സുറയിലെ പ്രധാന ശാഖയിലെയും അഹ്മദി (സൗത്ത് സബാഹിയ), ജഹ്‌റ ശാഖകളിലെയും സേവനങ്ങൾ സാധാരണ പ്രവർത്തന സമയത്തിലേക്ക് മടങ്ങും.

കാർഡ് ശേഖരണ സേവനങ്ങൾ രാവിലെ 7.30 മുതൽ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഏഴുവരെയുമാണ്. ജഹ്‌റ ബ്രാഞ്ചിൽ കുവൈത്ത് പൗരന്മാർക്ക് രാവിലെയും പ്രദേശവാസികൾക്ക് വൈകുന്നേരവും സേവനം ലഭിക്കും.

Tags:    
News Summary - PASI fully operational from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.