തൊഴിൽ പരാതികൾക്കായി സഹൽ ആപ്പിൽ പുതിയ സേവനം

കുവൈത്ത് സിറ്റി: തൊഴിൽ പരാതികൾക്ക് സമർപ്പിക്കുന്നതിനായി സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. തൊഴിൽ സഹായ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതും ട്രാക്ക് ചെയ്യുന്നതും കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് ‘നാഷണൽ ലേബർ സപ്പോർട്ട് ഗ്രീവൻസസ്’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ സേവനം.

ഇതുവഴി ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പരാതികൾ ഫയൽ ചെയ്യാനും, ആപ്ലിക്കേഷൻ നില നിരീക്ഷിക്കാനും, അപ്ഡേറ്റുകളും പ്രതികരണങ്ങളും സ്വീകരിക്കാനും കഴിയും. സേവനം ഉപയോഗപ്പെടുത്താൻ ഉപയോക്താക്കൾ സഹൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്തു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സർവീസസ് തെരഞ്ഞെടുക്കണം. ഇവിടെ എംപ്ലോയ്‌മെന്റ് സപ്പോർട്ട് എന്നതിന് കീഴിലുള്ള നാഷണൽ ലേബർ സർവീസസ് വിഭാഗം തിരഞ്ഞെടുത്ത് ‘നാഷണൽ ലേബർ സപ്പോർട്ട് ഗ്രീവൻസസ്’ ഒപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് അപേക്ഷകർ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യാം.

Tags:    
News Summary - New service on Sahal app for employment complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.