Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം
കുവൈത്ത് സിറ്റി: ജഹ്‌റയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുവൈത്ത് പൗരന്മാർ കൊല്ലപ്പെട്ടു. ഒരു കുവൈത്ത് പൗരനും ഒരു ഗൾഫ് പൗരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും ഉടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നടപടി സ്വീകരിച്ചു.
രക്ഷപ്പെട്ട രണ്ടുപേർക്കും ഒന്നിലധികം ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും ചികിത്സയിലാണെന്നും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങൾ അധികൃതർ അന്വേഷിച്ചുവരുകയാണ്. തൈമ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.