യാത്രയപ്പ് ചടങ്ങിൽ അഷ്റഫ് തത്താനത്തിനെ അലവി സഖാഫി പൊന്നാട അണിയികുന്നു
Posted On
date_range Updated On
date_range അഷ്റഫ് തത്താനത്തിന് ഐ.സി.എഫ് യാത്രയപ്പ്
കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് ഫർവാനിയ റീജൻ എക്കണോമിക്സ് സെക്രട്ടറി അഷ്റഫ് തത്താനത്തിന് യാത്രപ്പു നൽകി. ഐ.സി.എഫ് ഫർവാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് നാഷണൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ മുഖ്യ പ്രഭാഷണം നടത്തി.
റീജിയൺ പ്രസിഡൻ്റ് സുബൈർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡൻ്റ് അലവി സഖാഫി ദുആക്ക് നേതൃത്വം നൽകി. അലവി സഖാഫി പൊന്നാട അണിയിച്ചു. റീജിയൺ കമ്മിറ്റിയുടെ ഉപഹാരം നാഷണൽ, റീജിയൺ നേതാക്കൾ ചേർന്നു കൈമാറി. ബഷീർ അണ്ടിക്കോട് ആശംസ അർപ്പിച്ചു സംസാരിച്ചു. ഷൗക്കത്ത് പട്ടാമ്പി സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു. മൂന്നു പതിറ്റാണ്ടു നീണ്ട കുവൈത്ത് പ്രവാസത്തിനു ശേഷമാണ് അഷ്റഫ് നാട്ടിലേക്കു മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.