ക്രൂയിസർ ബോട്ടിന് തീ പിടിച്ചത് അഗ്നിശമനസേന അണക്കുന്നു
കുവൈത്ത് സിറ്റി: മറൈൻ പീപ്ൾസ് ഏരിയയിൽ ക്രൂയിസർ ബോട്ടിന് തീ പിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സാൽമിയ, മാരിടൈം റെസ്ക്യൂ, ഷുവൈഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേന ഉടൻ സംഭവസഥലത്ത് എത്തി. വലിയ നഷ്ടങ്ങൾ ഇല്ലാതെ തീ അണച്ചതായി അഗ്നിശമന സേന അറിയിച്ചു. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്തക്കേസുകൾ കൂടിയിട്ടുണ്ട്.
ദിവസവും പലയിടങ്ങളിലായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കെട്ടിടങ്ങളിലും ടെന്റുകളിലും തീപിടിക്കുന്നതിന് പുറമെ ബോട്ടുകളിലും തീ പിടിത്തം കണ്ടുവരുന്നുണ്ട്. ബുധനാഴ്ച മത്സ്യബന്ധന ബോട്ടിന് തീപിടിച്ചിരുന്നു. അഗ്നിശമന സേന ഉടൻ ഇടപെട്ടാണ് തീയണച്ചത്. തിങ്കളാഴ്ച ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്കടുത്തുള്ള ഗസാലി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചിരുന്നു.
റോഡിൽ വശം ചേർന്ന് പോകവെയാണ് ട്രക്കിൽ പൊടുന്നനെ തീ പടർന്നത്. ഉയർന്ന താപനില തുടരുന്നതിനാൽ തീപിടിത്ത സാധ്യത കൂടുതലാണെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും അധികൃതർ അറിയിച്ചു. തീപിടിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.