പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിതല സമിതി യോഗം
പ്രധാന അടിസ്ഥാന സൗകര്യ, വികസന പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തുകുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളിലെ തുടർനടപടികൾ അവലോകനം ചെയ്ത് മന്ത്രിതല സമിതി.ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.മുബാറക് അൽ-കബീർ തുറമുഖം, ദേശീയ വൈദ്യുതി ശൃംഖല, പുനരുപയോഗ ഊർജ്ജം, കുറഞ്ഞ കാർബൺ മാലിന്യ പുനരുപയോഗം, ഭവന, നഗര വികസനം, പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര മേഖലകൾ, സാമ്പത്തിക മേഖലകൾ, മരുഭൂമീകരണ നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യ, വികസന പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു.
ഈ പദ്ധതികൾ ദേശീയ മുൻഗണനകളിൽ പ്രധാനമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. പദ്ധതി നടത്തിപ്പിൽ പ്രായോഗികവും മുൻഗണനാടിസ്ഥാനത്തിലുള്ളതുമായ സമീപനം സ്വീകരിക്കാനും മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഇടയിൽ ഏകോപനം വർധിപ്പിക്കാനും അദ്ദേഹം ഉണർത്തി. പദ്ധതി പൂർത്തീകരണ സമയക്രമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ, മുനിസിപ്പാലിറ്റി, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മെഷാരി, ആക്ടിങ് കാബിനറ്റ് സെക്രട്ടറി ശൈഖ് ഖാലിദ് അൽ ഖാലിദ് അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സി.ഇ.ഒ ശൈഖ് സൗദ് സാലിം അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.