Posted On
date_range Updated On
date_range ബാസ്കറ്റ്ബാൾ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ബാസ്കറ്റ് ബാൾ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ഫസ്റ്റ് ഡിവിഷൻ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ബുധനാഴ്ച പുനരാരംഭിക്കുന്നുണ്ട്. ഫസ്റ്റ് ഡിവിഷനിലെ ആദ്യ മത്സരത്തിൽ വൈകീട്ട് മൂന്നിന് അൽ സാഹിൽ യർമൂഖുമായി ഏറ്റുമുട്ടും. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ യൂനിയൻ ഹാളിലാണ് മത്സരം. രണ്ടാം ഡിവിഷനിലെ ആദ്യ മത്സരത്തിൽ വൈകീട്ട് 6.30ന് കസ്മ അൽ ജഹ്റയെ നേരിടും. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ ഇത്തിഹാദ് ഹാളിലാണ് രണ്ടാം ഡിവിഷൻ മത്സരം. ഫെബ്രുവരി 21നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.